രോഗത്തിന്റെ ഗ്രാഫ് ഉയരുമെന്ന് ഭയം, വളരെ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ: നിര്‍ദേശവുമായി ആരോഗ്യമന്ത്രി
വൈറസ് രോഗവ്യാപനം വര്‍ദ്ധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂടിച്ചേരലിന്റെ ഭാഗമായി രോഗത്തിന്റെ ഗ്രാഫ് ഉയരുമെന്ന ഭീതിയുണ്ടെന്നും, ജനങ്ങള്‍ വളരെ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂവെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കി.
ആരോഗ്യമന്ത്രിയുടെ വാക്കുകള്‍
'നാം ഒരു പുതിയ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂടിച്ചേരലിന്റെ ഭാഗമായി കൊവിഡിന്റെ ഗ്രാഫ് ഉയരുമെന്ന ഭയം ഇപ്പോഴുണ്ട്. അവിടവിടായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വരുന്ന രണ്ടാഴ്‌ചക്കാലം വളരെ കരുതിയിരിക്കേണ്ടതാണ്.കേസുകളില്‍ എത്രമാത്രം വര്‍ദ്ധനവുണ്ടാകുമെന്ന് ഈ രണ്ടാഴ്‌ചക്കാലം കൊണ്ടുമാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിന് ശേഷം വന്‍തോതില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. ശ്രദ്ധയോടെയുള്ള ഇടപെടലിന്റെ ഭാഗമായി അവിടെയും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കണം. നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കണം, കൈകള്‍ ഇടയ‌്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കണം, കൃത്യമായ അകലം എന്നിവ കൃത്യമായി പാലിക്കണം. ഇനിയുള്ള ഓരോദിവസവും കൂട്ടായ‌്‌മകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കാരണം, തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും രോഗം പകര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ വേണ്ടിയാണ്. വളരെ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ'.
അഭിപ്രായങ്ങള്‍