പഴയങ്ങാടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി പ്രതി രക്ഷപ്പെട്ടു




കണ്ണൂര്‍ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച്‌ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്ബ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്‍്റെയും നേതൃത്വത്തില്‍ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളുടെ വീട്ടില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്നാണ് പിടികൂടിയത്. 10 മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളായ 45.39 ഗ്രാം MDMA (മെതലിന്‍ ഡയോക്സി മെത്ത് ആംഫിറ്റാമിന്‍ ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈന്‍ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്നുകളാണ് പിടികൂടിയത്. തളിപ്പറമ്ബ്, മാടായി, പഴയങ്ങാടി, മാട്ടൂല്‍, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ് പ്രതി. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വഡിലെ അംഗങ്ങളായ തളിപറമ്ബ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ്, സിവില്‍ എക്സൈസ് ഓഫീസര്‍ രജിരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവ പിടിച്ചത്.

എക്ലൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട ജംഷീദിനെ പിടികൂടാൻ ആയില്ല

 കൃസ്തുമസ് -പുതുവത്സരത്തോടനുബന്ധിച്ച്‌ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു . പ്രിവന്റീവ് ഓഫീസര്‍ വി.സി ഉണ്ണികൃഷ്ണന്‍ ,


സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി എച്ച്‌ റിഷാദ്, ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന എന്നിവര്‍ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് ശേഖരണം പിടികൂടിയത്.


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌