തലശേരിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
തലശേരി: ദുരൂഹ സാഹചര്യത്തിൽ അർദ്ധരാത്രിയിൽ യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഗോപാൽപേട്ടയിലാണ് സംഭവം. മെഡിക്കൽ റെപ്പായ കുട്ടിമാക്കൂൽ ധന്യയിൽ അമിത്തി (34)നെയാണ് അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴുത്തിന്റെ ഞരമ്പുകൾ മുറിഞ്ഞതിനാൽ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
മുമ്പ് ഗോപാൽപേട്ടയിൽ താമസിച്ചിരുന്ന അമിത്തും മുഴപ്പിലങ്ങാടുള്ള സുഹൃത്തും ഉൾപ്പെടെ മൂന്നംഗ സംഘം കഴിഞ്ഞ രാത്രി ഗോപാൽപേട്ടയിലെ ആളൊഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു.
രാത്രി പന്ത്രണ്ടിന് ശേഷം കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയിൽ അമിത്ത് സഹായം തേടി പരിസരത്തെ വീടുകളിൽ എത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അമിത്തിന്റെ മൊഴി രേഖപ്പെടുത്താനുളള ശ്രമത്തിലാണ് പോലീസ്.
അഭിപ്രായങ്ങള്‍