പെട്രോൾ പമ്പ് തൊഴിലാളികൾ 29 മുതൽ പണിമുടക്കും
കണ്ണൂർ: ജില്ലയിലെ പെട്രോൾപമ്പ് തൊഴിലാളികൾ 29 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. സംസ്ഥാന സർക്കാർ ഫെബ്രുവരി 19 മുതൽ പുതുക്കി നിശ്ചയിച്ച മിനിമം കൂലി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
മാർച്ച് മാസം മുതൽ നിശ്ചയിച്ച പണിമുടക്കം കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവച്ചിരുന്നു. തീരുമാനം പത്തുമാസമായിട്ടും ഉടമകൾ നടപ്പിലാക്കാത്തതിനാലാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഫ്യുയൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എ. പ്രേമരാജൻ അറിയിച്ചു. 22ന് രാവിലെ 10ന് സി. കണ്ണൻ സ്മാരകമന്ദിരത്തിൽ തൊഴിലാളികളുടെ ജില്ലാ കൺവൻഷൻ നടക്കും
അഭിപ്രായങ്ങള്‍