പൊതു പ്രാഥമിക പരീക്ഷ കണ്‍ഫര്‍മേഷന്‍: തെറ്റായി രേഖപ്പെടുത്തിയവര്‍ക്ക് തിരുത്താന്‍ 21 വരെ അവസരമുണ്ടെന്ന് പിഎസ്‍ സി
ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പിഎസ്‍സി പൊതുപരീക്ഷയുടെ കണ്‍ഫര്‍മേഷനില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് തിരുത്താന്‍ അവസരമുണ്ടെന്ന് പിഎസ്‍സി അറിയിപ്പ്. പിഎസ്‍സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മാസം 21വരെ സമയമുണ്ട്. ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവയിലെ തെറ്റ് തിരുത്താനാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ മെയില്‍ ഐഡി വഴിയും മറ്റ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ അതാത് ജില്ലകളിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടുമാണ് അപേക്ഷ നല്‍കേണ്ടത്.
ഫേസ്ബുക്ക് അറിയിപ്പിന്റെ പൂര്‍ണ്ണരൂപം:
2021 ഫെബ്രുവരി മാസം നടക്കുന്ന എസ്‌എസ്‌എല്‍സി വരെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികളില്‍ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷയെഴുതേണ്ട ജില്ല എന്നിവ തെറ്റായി രേഖപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ആയതില്‍ മാറ്റം വരുത്തുന്നതിന് jointce.psc@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്കും മറ്റ് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ അതാത് ജില്ലയിലെ ജില്ലാ ഓഫീസറുമായും ബന്ധപ്പെട്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷയില്‍ തങ്ങളുടെ യൂസര്‍ ഐഡി, മൊബൈല്‍ ഫോണ്‍ നമ്ബര്‍, മാറ്റം വേണ്ട ചോദ്യപേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ടതായ ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ 21.12.2020 തീയതി 5 മണിക്കകം ബന്ധപ്പെട്ട ജില്ലാ ഓഫീസ്/ആസ്ഥാന ആഫീസില്‍ ലഭിക്കുന്ന രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 21.12.2020 തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
അഭിപ്രായങ്ങള്‍