കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ റെജിസ്ട്രേഷൻ November മാസത്തിൽ പുതുക്കണം. പുതുക്കിയില്ലെങ്കിൽ ഫൈൻ ഈടാക്കും.




Kerala Shops & Commercial Establishments Act പ്രകാരം ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും റെജിസ്ട്രേഷൻ 2020 ലേക്ക് പുതക്കണമെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു. 


 തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതും എല്ലാ വർഷവും November മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണെന്നും റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്താൽ ഫൈൻ ഈടാക്കുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് ലേബർ ഓഫീസർ അറിയിച്ചു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌