മുഴക്കുന്ന് പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ രാഷ്ട്രീയ പ്രതിനിധികളെയും ഉൾപ്പെടുത്തി സർവകക്ഷി യോഗം ചേർന്നു
25-11-2020 ന് കാലത്ത് മുഴക്കുന്ന് പോലീസ് സ്റ്റേഷന് പരിധിയിലുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി സർവകക്ഷി യോഗം ചേർന്നു.ഈ യോഗത്തിൽ അടുത്തിടെ സ്റ്റേഷൻ പരിധിയിലെ ചിലയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ സാമഗ്രികൾ എടുത്തു കൊണ്ട് പോയ സംഭവത്തെ അപലപിക്കുകയും നീതിപൂർവ്വവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന് എല്ലാ വിധ പിന്തുണയും യോഗം ഉറപ്പു നൽകുകയും ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ മുഖം നോക്കാതെ ശക്തമായ നിയമനടപടി എടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
രാത്രി സമയങ്ങളിൽ കാണുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെയും, പ്രചാരണ സാമഗ്രികൾ നശിപ്പിക്കുന്നവർക്കെതിരെയും സുരക്ഷാ ക്യാമറകൾ പരിശോധിച്ച് ശക്തമായ നിയമനടപടി പോലീസ് സ്വീകരിക്കും. സ്റ്റേഷൻ പരിധിയിൽ 24 മണിക്കൂർ പോലീസ് പട്രോളിംങും, പ്രശ്ന ബാധിത പ്രദേശങ്ങളിൽ വാഹന പരിശോധനയും ഇലക്ഷൻ നടപടിക്രമങ്ങൾ കഴിയുന്നത് വരെ പോലീസ് ഏർപ്പെടുത്തും. മുൻകരുതൽ അറസ്റ്റുകൾ കാര്യക്ഷമമാക്കും.യോഗത്തിൽ മുഴക്കുന്ന് സബ് ഇൻസ്‌പെക്ടർമാരായ ലതീഷ്, സുനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വത്സൻ, ബിജു, മുരളീധരൻ, എൻ വി ഗിരീഷ്, ഹംസ, രാജു, മുഹമ്മദ്, ഗിരീഷ് എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങള്‍