വിവി രാജേഷിന് ഇരട്ട വോട്ട്; കേരള മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് വിവി രാജേഷിന് ഇരട്ട വോട്ട്. രണ്ട് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ രാജേഷിന്റെ പേരുണ്ട്. ഇതോടെ കേരള മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞിരിക്കുകയാണ്.
പൂജപ്പുര വാര്‍ഡില്‍ നിന്നുമാണ് വിവി രാജേഷ് ജനവിധി തേടുന്നത്. നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേയും തിരുവനന്തപുരം കോര്‍പ്പറേഷനിലേയും വോട്ടര്‍പട്ടികയിലും ഉണ്ട്.
നെടുമങ്ങാട് ഉള്ള മായ എന്ന് കുടുംബവിലാസത്തില്‍ മുനിസിപ്പാലിറ്റിയിലെ 16 ാം വാര്‍ഡായ കുറളിയോട് വോട്ടര്‍പട്ടികയിലെ ഒന്നാം ഭാഗത്തില്‍ ക്രമനമ്പര്‍ 72 ല്‍ വേലായുധന്‍ മകന്‍ രാജേഷ്(42 വയസ്) എന്ന് ചേര്‍ത്തിട്ടുണ്ട്.
പൂജപ്പുര വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കോര്‍പ്പറേഷനിലെ 82 ാം നമ്പര്‍ വാര്‍ഡായ വഞ്ചിയൂരിലെ വോട്ടര്‍പട്ടികയില്‍ രാജേഷ് എന്ന വിലാസത്തില്‍ 1042 ാം ക്രമമ്പറിലാണ് രാജേഷിന്റെ പേര്.
അഭിപ്രായങ്ങള്‍