‘ശബരിമലയില്‍ വിധി നടപ്പായി, ഇനി പോകാന്‍ ആഗ്രഹമില്ല’; ബിന്ദു അമ്മിണി



ശബരിമലയില്‍ പോയത് സംഘ്പരിവാറിന്റെ അഴിഞ്ഞാട്ടം കണ്ട് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണെന്ന് ബിന്ദു അമ്മിണി. ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ല. പോകാന്‍ ആഗ്രഹിച്ചിരുന്നതല്ല. ഇനി പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

‘സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാത്രമാണ് അന്ന് പോയത്. അന്ന് അത് അനിവാര്യമായിരുന്നു. പോയത് തെറ്റായി തോന്നുന്നില്ല. അതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണിയുണ്ടാകുന്നു. ദിലീപ് വേണുഗോപാല്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ഫോണില്‍ വധഭീഷണിയുയര്‍ത്തി. ആസിഡ് ഒഴിച്ച് കത്തിക്കുമെന്നാണ് ഭീഷണി’, ബിന്ദു അമ്മിണി പറഞ്ഞു

താന്‍ സംഘപരിവാര്‍ ഇപ്പോഴും വേട്ടക്ക് ഇരയാവുകയാണെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ലെന്നും ്അവര്‍ പറഞ്ഞു. ഒരാഴ്ചക്കകം നടപടിയൊന്നും പൊലീസ് സ്വീകരിച്ചില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങും. ദളിത് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. സുപ്രീം കോടതി ഉത്തരവ് ഉണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌