സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയം; സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നു






കോഴിക്കോട്: സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. വടകരയിലെ അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

സിഎം രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ നേരത്തേയും ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ്-19 സ്ഥിരീകരിച്ചതായി രേഖാമൂലം അറിയിക്കുകയായിരുന്നു. ഇപ്പോള്‍ കൊവിഡ്-19 മുക്തി നേടി ആശുപത്രി വിട്ട സാഹചര്യത്തിലാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്നസുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

മുഖ്യമന്ത്രിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ് സിഎം രവീന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇദ്ദേഹം ജയിലില്‍ കഴിയുകയാണ്.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌