ഗൂഗിള്‍ മാപ്പ് നോക്കി യാത്ര പോയവർക്ക് കിട്ടിയ എട്ടിന്റെ പണി

 


ഗൂഗിള്‍ മാപ്പ് നോക്കി ചങ്ങനാശേരിക്ക് പോയ വണ്ടി ചെന്നുപെട്ടത് നഗരത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപത്തെ തിയേറ്റര്‍ റോഡിലേയ്ക്ക്. ഓടിച്ചെന്നതോടെ റോഡ് നിലച്ചു പോയി. ഇതു കണ്ട് പിന്നോട്ടെടുത്ത ഭാര വണ്ടി തിരിക്കാന്‍ ശ്രമിക്കവെ തിട്ടയില്‍ തട്ടി മറിഞ്ഞു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

നിര്‍മാണ സാമഗ്രികളുമായി വന്ന മിനി ലോറിക്കാണ് ഗൂഗിള്‍ മാപ്പ് പണി കൊടുത്തത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് വലത്തേയ്ക്ക് തിരിയുന്ന ചെറിയ വഴിയിലൂടെ വേഗം കോടിമതയിലേയ്ക്ക് പോകാം. എന്നാല്‍ തിയേറ്റര്‍ കഴിഞ്ഞാല്‍ പിന്നെ ഈ ഭാഗത്ത് നടകള്‍ മാത്രമേയുള്ളൂ. ഗൂഗിള്‍ മാപ്പില്‍ വഴി അടയാളപ്പെടുത്തിയിരിക്കുന്നത് ഈ റോഡാണ്.മുന്നോട്ട് പോയെങ്കിലും മുന്നില്‍ വഴി തീര്‍ന്ന് നടകള്‍ കണ്ടതോടെ ഡ്രൈവര്‍ വണ്ടി നിറുത്തി പിന്നിലേയ്ക്ക് എടുക്കുമ്ബോഴാണ് തലകീഴായി മറിഞ്ഞത്. നിസാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌