ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകയ്ക്ക് നേരെ സദാചാര ഗുണ്ടകൾ; 4 പേർ അറസ്റ്റിൽ



പെരിങ്ങോം ∙ കോവിഡ് പോസിറ്റീവായ അതിഥിത്തൊഴിലാളികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആരോഗ്യ പ്രവർത്തകരെ സദാചാര ഗുണ്ടകൾ തടഞ്ഞു. എരമം കുറ്റൂർ പഞ്ചായത്തിൽ കായപ്പൊയിലിൽ വൈകിട്ട് അഞ്ചോടെയാണ് സംഭവം. സുവിശേഷപുരത്തു നിന്ന് കായപ്പൊയിലേക്ക് വഴി ചോദിച്ച വാഹനത്തിൽ ആരോഗ്യപ്രവർത്തകയെ കണ്ടതിനെ തുടർന്നു സാമൂഹ്യവിരുദ്ധർ വാഹനം തടഞ്ഞു.

നാട്ടുകാർ ഇടപെട്ട് 108 ആംബുലൻസ് തിരിച്ചുവിട്ടെങ്കിലും മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് കുറ്റൂർ കുവപ്പയിൽ വാഹനം കുറുകെയിട്ട് വീണ്ടും തടയുകയായിരുന്നു. പെരിങ്ങോം പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് എസ്ഐ മുരളിയും സംഘവുമെത്തി ആരോഗ്യപ്രവർത്തകരെ മോചിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് പാണപ്പുഴ സ്വദേശി രാഹുൽ (23) കണ്ണാടിപ്പൊയിൽ സ്വദേശി വിജേഷ് (30), പറവൂർ സ്വദേശി ജിതേഷ് (27), കാനായി സ്വദേശി സ്വരാജ് (25), മണിയറ സ്വദേശി രഞ്ജിത്ത് (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌