മുന്‍ ഡിസിസി അംഗം ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു




ഇരിട്ടി: മുന്‍ ഡിസിസി അംഗം ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ കുടുംബത്തോടെ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. ഇരിട്ടിയിലെ ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉല്‍പ്പെടുന്ന ആറളം ഫാമിലെ പ്രവര്‍ത്തകരാണ് രാജിവെച്ചത്.

വികസന പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന കോണ്‍ഗ്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജിവെന്നാണ് പാര്‍ട്ടി വിട്ട് പ്രവര്‍ത്തകരുടെ പ്രതികരണം.

കക്കുവയില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനാണ് രാജി സ്വീകരിച്ചത്. പാലുമ്മി ജസി, സെലിന്‍ കോഴിയോട്, സുനില്‍, നാരായണി കണ്ണന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്.


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌