പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 1.2 കോടി രൂപയാണ് കിഫ്ബി ഇതിനായി അനുവദിച്ചിരുന്നത്. 10 ഡയാലിസിസ് മെഷീനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഡയാലിസിസ് സെന്ററിന്റെ നിർമ്മാണം പൂർത്തിയായതോടു കൂടി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വൃക്ക രോഗികൾക്ക് ആശ്വാസ കേന്ദ്രമായി പയ്യന്നൂർ താലൂക്ക് ഗവ. ആശുപത്രി മാറും. നവംബർ 1 മുതൽ രോഗികൾക്കായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ രോഗികളെ പരിശോധനകൾ നടത്തിയതിനു ശേഷമായിരിക്കും ഡയാലിസിസിന് വിധേയമാക്കുക. കോവിഡ് 19 സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ കൂടി നടത്തിയതിന് ശേഷമായിരിക്കും ഡയാലിസിസ് ആരംഭിക്കുക.
അഭിപ്രായങ്ങള്‍