നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു



നടി കാജൽ അഗർവാളിന് ഇന്ന് വിവാഹമാണ്. പുതിയ ജീവിത ആരംഭിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് കാജൽ. ബിസ്സിനെസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. കോവിഡ് കാരണം വളരെ ലളിതമായ രീതിയിലാണ് കല്യാണം. കല്യാണത്തിൽ അടുത്ത കുടുംബക്കാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.

വിവാഹത്തെ കുറിച്ച കാജലിന്റെ വാക്കുകൾ 

"“2020 ഒക്ടോബർ 30 ന് മുംബൈയിൽ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്, എന്നാൽ ജീവിതം ഒരുമിച്ച് ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ. ഇക്കാലമത്രയും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്പോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങൾ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.”" 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌