കൈവല്യ പദ്ധതിയുടെ ധനസഹായ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനായി സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കൈവല്യ. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഈ തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ധനസഹായ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കൈവല്യ പദ്ധതിയില്‍ നിലവിലുള്ള 7449 അപേക്ഷകളും ഒറ്റത്തവണ വ്യവസ്ഥയിലാണ് തീര്‍പ്പാക്കുന്നത്. അപേക്ഷകര്‍ക്ക് സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി മൊത്തം 37.24 കോടിരൂപ വിതരണം ചെയ്യും.
അഭിപ്രായങ്ങള്‍