ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; മകന്റെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്‍ കെട്ടിവയ്‌ക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍



ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ ധാര്‍മിക ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഒരുതരത്തിലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല. മാത്രമല്ല ആക്ഷേപം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയതാണ്. മകന്റെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്‍ കെട്ടിവയ്ക്കുന്ന നീതിബോധം പ്രതിപക്ഷം ഉണ്ടാക്കിവച്ചിരിക്കുന്നതാണ്. അത് അംഗീകരിക്കാനാകില്ലെന്നും എ. വിജയരാഘവന്‍ പറഞ്ഞു

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌