കേരള പി.എസ്.സി നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റമില്ലാതെ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് പരീക്ഷ കണ്ട്രോളര് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ഉദ്യോഗാര്ഥികള്ക്കിടയില് ആശയക്കുഴപ്പമുണ്ടായ തിനെ തുടര്‍ന്നാണ് അറിയിപ്പ്.
നവംബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പി.എസ്.സി ഇത് പരിഗണിച്ചിട്ടില്ല. ഇതിന് പിന്നാലെ സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള പരീക്ഷയും നടക്കും. നേരത്തെ കോളജ് അധ്യാപക നിയമനത്തിനുള്ള പരീക്ഷ മാറ്റുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു.
അഭിപ്രായങ്ങള്‍