കോവളംമുതല്‍ ബേക്കല്‍വരെ ഒന്നിന്‌ തുറക്കും



സംസ്ഥാനത്തെ ബീച്ചും വെള്ളച്ചാട്ടവുമടക്കമുള്ള കേന്ദ്രങ്ങള്‍ ഒന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. കേരള ടൂറിസത്തിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ച്‌ 19 മുതല്‍ സംസ്ഥാനത്തെ 114 ടൂറിസം സഞ്ചാരകേന്ദ്രം തുറന്നിരുന്നു. രണ്ടാംഘട്ടമായാണ് 41 കേന്ദ്രംകൂടി തുറക്കുന്നത്.

500 പേര്‍വരെ, ഒരു സമയം ഓരോ കേന്ദ്രത്തിലും പരമാവധി അനുവദിക്കാവുന്ന ആള്‍ക്കാരുടെ എണ്ണവും നിജപ്പെടുത്തി. കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം സഞ്ചാരികള്‍ എത്തുന്നത് ഉറപ്പാക്കാനും ടൂറിസംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. തുറന്ന കേന്ദ്രങ്ങളില്‍ നാട്ടുകാരായ സഞ്ചാരപ്രിയര്‍ എത്തിത്തുടങ്ങി. മഞ്ഞുകാലത്തിന്റെ തുടക്കം ആസ്വദിക്കാന്‍ ഹില്‍ സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടവും എത്തിത്തുടങ്ങി.സ്വാഗതം ചെയ്യുന്ന സഞ്ചാരകേന്ദ്രങ്ങള്‍

തിരുവനന്തപുരം: ശംഖുംമുഖം, വര്‍ക്കല, കോവളം, അരുവിക്കര. 

കൊല്ലം: കൊല്ലം കടപ്പുറം, അഴീക്കല്‍, തിരുമുല്ലവാരം. 

പത്തനംതിട്ട: പെരുന്തേനരുവി. 

ഇടുക്കി: അയ്യപ്പന്‍കോവില്‍, മറയൂര്‍. 

എറണാകുളം: ചെറായി, മുനമ്ബം, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കുഴൂപ്പിള്ളി, കുമ്ബളങ്ങി, തട്ടേക്കാട്, മുസരീസ് പദ്ധതി 

തൃശൂര്‍: ചാവക്കാട്, മാള, നാട്ടിക. 

കോഴിക്കോട്: ബേപ്പൂര്‍, ഭട്ട് റോഡ് തീരം, തുഷാരഗിരി, അരിപ്പാറ, കാപ്പാട്, വടകര സാന്‍ഡ് ബാങ്ക്, കോഴിക്കോട് കടപ്പുറം. 

വയനാട്: കാന്തന്‍പാറ, അമ്ബലവയല്‍ ഹെറിറ്റേജ് മ്യൂസിയം, മീനങ്ങാടി, തിരുനെല്ലി. 

കണ്ണൂര്‍: ഏഴരക്കുണ്ട്, മീന്‍കുന്ന് ചാല്‍, പയ്യാമ്ബലം, മുഴപ്പിലങ്ങാട്, മീന്‍കുന്ന് ചുട്ടാട്.

കാസര്‍കോട്: റാണിപുരം, ബേക്കല്‍ കോട്ട, കാസര്‍കോട്, ഹോസ്ദുര്‍ഗ് കടപ്പുറങ്ങള്‍.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌