കരിപ്പൂര്‍ വിമാനാപകടം: 660 കോടി രൂപ നഷ്ടപരിഹാരം നല്കാന്‍ തീരുമാനം
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ നഷ്ടപരിഹാരമായി 660 കോടി രൂപ നല്കാന്‍ തീരുമാനമായി. വിമാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 378.83 കോടി രൂപയും, യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി 282.49 കോടി രൂപയും ഇതിലൂടെ നല്‍കും. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ന്യൂ ഇന്ത്യാ ഇന്‍ഷൂറന്‍സ് പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയില്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട മൂന്നര കോടി നേരത്തെ നല്‍കിയിരുന്നു.
ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായാണ് ഇന്‍ഷുറന്‍സ് തുക നല്‍കുന്നത്. ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടേബിള്‍ ടോപ് റണ്‍വേയില്‍ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം തെന്നി മാറി അപകടമുണ്ടായത് അപകടത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 18 പേര്‍ സംഭവദിവസം മരിച്ചിരുന്നു.
അഭിപ്രായങ്ങള്‍