രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. 11,64,648 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 91.1 ശതമാനമായി ഉയര്‍ന്നു. മരണ നിരക്ക് 1.5 ശതമാനമായി തുടരുകയാണ്.
ഇന്നലെ മാത്രം രോഗം മാറിയത് 57,386 പേര്‍ക്കാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5,94,386 ആയി കുറഞ്ഞു. ഡല്‍ഹിയിലെ സ്ഥിതി മോശായി തുടരുന്നു. 5,739 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാള്‍, ഡല്‍ഹി ,കേരളം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശം.രാജ്യത്ത് രോഗവ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. 11,64,648 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 91.1 ശതമാനമായി ഉയര്‍ന്നു. മരണ നിരക്ക് 1.5 ശതമാനമായി തുടരുകയാണ്.
ഇന്നലെ മാത്രം രോഗം മാറിയത് 57,386 പേര്‍ക്കാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5,94,386 ആയി കുറഞ്ഞു. ഡല്‍ഹിയിലെ സ്ഥിതി മോശായി തുടരുന്നു. 5,739 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാള്‍, ഡല്‍ഹി ,കേരളം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശം.
അഭിപ്രായങ്ങള്‍